തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് നിത്യോപയോഗ സാധനങ്ങളും, മരുന്നുകള്‍, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങളും ഡോര്‍ ഡെലിവറി നല്‍കുന്ന പദ്ധതിയും സെയില്‍സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങല്‍ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
ഡോര്‍ ഡെലിവറി സംവിധാനം കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിക്കാനുള്ള കര്‍മ്മപദ്ധതിയാണെന്നും ഇതിന്റെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് അനുഗ്രഹമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നൂതന പദ്ധതികള്‍ ഫെഡറേഷനെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്നും മന്ദീഭവിച്ച പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ഉത്തേജനമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ത്രിവേണി ക്രിസ്തുമസ് പുതുവത്സര ഷോപ്പിംഗ് ഫെസ്റ്റിവലിന്റെയും സമ്മാനപദ്ധതിയുടെയും ഉദ്ഘാടനവും സ്റ്റാച്യു ത്രിവേണി അങ്കണത്തില്‍ മന്ത്രി നിര്‍വഹിച്ചു.
മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. രത്‌നകുമാര്‍, സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സോളമന്‍ അലക്‌സ്, കണ്‍സ്യൂമര്‍ഫെഡ് തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ എസ്. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.













Discussion about this post