തിരുവനന്തപുരം: വാഹനത്തിന്റെ ബില്‍ അഥവാ ഇന്‍വോയിസില്‍ സൂചിപ്പിച്ചിരിക്കുന്ന എക്‌സ്‌ഷോറൂം വില, ഇന്‍ഷുറന്‍സ്, ടാക്‌സ്, സെസ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ കൂടാതെ ഹാന്‍ഡിലിംഗ് ചാര്‍ജ്, ലോജിസ്റ്റിക് ചാര്‍ജ് മറ്റ് ചെലവുകള്‍ എന്നീ പേരുകളില്‍ അധിക തുക ഈടാക്കുന്നുവെങ്കില്‍ ഉപഭോക്താവിന് ബന്ധപ്പെട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരെയോ, 8547639000 എന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. ആയോ, വാട്ട്‌സ്ആപ്പ് സന്ദേശം ആയോ അല്ലെങ്കില്‍ [email protected]എന്ന ഇ-മെയില്‍ വിലാസത്തിലോ അധികതുക വാങ്ങിയതിന്റെ തെളിയിവുകള്‍ സഹിതം പരാതി നല്‍കാവുന്നതാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.












