തിരുവനന്തപുരം: പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി കോര്‍പ്പറേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുംഭാര സമുദായത്തെ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശയിന്മേല്‍ തടസമുണ്ടോ എന്ന് പരിശോധിക്കാനും അതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചേര്‍ന്ന യോഗത്തിന്റെ മറ്റ് തീരുമാനങ്ങള്‍ ചുവടെ.
സാമ്പത്തിക സഹായം നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. തെലുങ്ക് സംസാരിക്കുന്ന മണ്‍പാത്ര നിര്‍മാണ വിഭാഗത്തെ കുംഭാരന്മാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. രണ്ട് പേര്‍ തൊഴില്‍ ചെയ്യുന്ന ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് ഒരു ലോഡ് മണല്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. കുംഭാരന്‍, കുശവന്‍, ആദി ആന്ധ്ര എന്നീ വിഭാഗങ്ങളെ കുംഭാരന്‍ എന്ന ഒറ്റപ്പേരില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, യു.സി.രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.













Discussion about this post