ശബരിമല: മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും സഹകരണത്തോടെ പുറത്തിറക്കിയ ബോധവത്ക്കരണ സ്റ്റിക്കറുകള്‍ പമ്പയില്‍ പ്രകാശനം ചെയ്തു. പമ്പയിലും തീര്‍ഥാടകര്‍ താമസിക്കുന്ന സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് സ്റ്റിക്കറുകള്‍ തയാറാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക്ക് വിമുക്ത പമ്പയ്ക്കായി അണിചേരാം, പമ്പാനദിയില്‍ വസ്ത്രം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നീ ബോധവത്ക്കരണ സന്ദേശങ്ങള്‍ ആറു ഭാഷകളിലായി സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്












