Thursday, October 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീ-പെയ്ഡ് ആംബുലന്‍സ് തുടങ്ങുന്നു

by Punnyabhumi Desk
Dec 24, 2015, 02:47 pm IST
in കേരളം

* തീരുമാനം അമിതനിരക്കും ദുരുപയോഗവും തടയാന്‍

തിരുവനന്തപുരം: ആംബുലന്‍സ് ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീ-പെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇനി കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്ക് മാത്രമേ ആശുപത്രി കാമ്പസിനുള്ളില്‍ പ്രവേശനം അനുവദിക്കൂ.

പോകുന്ന ദൂരത്തിനനുസരിച്ച് തുക യാത്രക്കാരന്‍ കൗണ്ടറില്‍ അടച്ചശേഷമാകും ആംബുലന്‍സ് സര്‍വീസ് നടത്തുക. ഇതുവഴി അമിതനിരക്ക് ഈടാക്കുന്നെന്ന പരാതി ഒഴിവാക്കാനാകും. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പുതിയ സംവിധാനം ഏറെ ആശ്വാസമാകും. മെഡിക്കല്‍ കോളേജ്, എസ്.എ.ടി, ആര്‍.സി.സി, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, ഡെന്റല്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒറ്റ യൂണിറ്റായി ആംബുലന്‍സ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഒരുസമയം അഞ്ച് ആംബുലന്‍സുകള്‍ കൗണ്ടറില്‍ ഉണ്ടാകും. ഒരു വാഹനഉടമക്ക് ഒരു ആംബുലന്‍സ് മാത്രമേ പ്രീ-പെയ്ഡ് കൗണ്ടര്‍ വഴി ഓടിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ. കൗണ്ടറില്‍ ഒന്നാമത്തെ മുന്‍ഗണന എച്ച്.ഡി.സി മുഖേനയുള്ള ആംബുലന്‍സുകള്‍ക്കായിരിക്കും. സൗജന്യമായി സേവനം നടത്തുന്ന ആംബുലന്‍സുകള്‍ക്കാണ് രണ്ടാമത്തെ മുന്‍ഗണന. തുടര്‍ന്ന് ടേണ്‍ അനുസരിച്ച് മറ്റ് ആംബുലന്‍സുകള്‍ക്ക് നല്‍കും. ടേണ്‍ അനുസരിച്ച് പോയില്ലെങ്കില്‍ അടുത്ത റൊട്ടേഷന്‍ വന്നാലേ പോകാനാകൂ. സൗജന്യ ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സൗകര്യമേര്‍പ്പെടുത്തും. കൗണ്ടറിലേക്കുള്ള ജീവനക്കാരെ എച്ച്.ഡി.എസ് വഴി നിയമിക്കും. ഇവര്‍ക്ക് ശമ്പളം നല്‍കാനായി ആംബുലന്‍സ് ഉടമകളില്‍ നിന്ന് നിശ്ചിത ശതമാനം തുക ഈടാക്കും.

എല്ലാ മാസവും യോഗം ചേര്‍ന്ന് കൗണ്ടറിന്റെ പ്രവര്‍ത്തനം വിലയിരുത്താനും സംവിധാനമുണ്ടാകും. ആംബുലന്‍സിനോടൊപ്പമുള്ള അനുബന്ധ സേവനങ്ങളായ മൊബൈല്‍ മോര്‍ച്ചറിയുള്‍പ്പെടെയുള്ളവയ്ക്ക് നിരക്ക് ഏകീകരിക്കുന്ന കാര്യം രണ്ടാംഘട്ടത്തില്‍ ജില്ലാ ഭരണകൂടം തീരുമാനിക്കും. കൗണ്ടര്‍ വഴി സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ള ആംബുലന്‍സ് ഉടമകള്‍ ഡിസംബര്‍ 28നും ജനുവരി രണ്ടും ഇടയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം നഗരസഭാ അതിര്‍ത്തിയില്‍ നവംബര്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്കാണ് രജിസ്‌ട്രേഷന് അവസരമുള്ളത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ചുള്ള നിലവാരവും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും വാഹനത്തിനുണ്ടാകണം. വാഹനത്തിന്റെ ആര്‍.സി ഉടമക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയത്ത് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ഓഫീസറുമായി ബന്ധപ്പെടണം. (ഫോണ്‍: 0471 2444270 (മെഡി. കോളേജ്). എക്‌സ്റ്റന്‍ഷന്‍- 8398). പ്രീ-പെയ്ഡ് സര്‍വീസുകളുടെ നിരക്ക് ആര്‍.ടി.ഒ നിശ്ചയിക്കും. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ദുരുപയോഗവും അമിതനിരക്കും മല്‍സരവും തടയാനുമാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്. പ്രീപെയ്ഡ് കൗണ്ടര്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. വി.കെ. ദേവ കുമാര്‍, ഡോ. പ്രശാന്തില, ഡോ. എസ്.കെ. ജവഹര്‍, ഡോ. രാമദാസ്, ആംബുലന്‍സ് ഉടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies