ദമാസ്കസ്: സിറിയന്‍ വിമത ഗ്രൂപ്പായ ജെയ്ഷ് അല്‍ ഇസ്ലാമി സ്ഥാപക നേതാവ് സഹ്റാന്‍ അലൂഷ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ദമാസ്കസില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇവരുടെ യോഗസ്ഥലത്തേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
ജെയ്ഷ് അല്‍ ഇസ്ലാമിയുടെ ഡെപ്യൂട്ടി നേതാവടക്കം നിരവധിപേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അല്‍-അറേബ്യ ടി.വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിയയിലെ സമാധാനത്തിനുവേണ്ടി ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് വ്യോമാക്രമണം നടന്നത്.
Discussion about this post