നാഗ്പുര്‍: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്സില്‍ ചേരാനായി പുറപ്പെട്ട മൂന്ന് പേര്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉമര്‍ ഹസന്‍ ഫാറൂഖി, അബ്ദുല്‍ വസീം, സമീര്‍ ഫാറൂഖി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ തെലങ്കാന പോലീസിന് പരാതി നല്‍കിയിരുന്നു. നാഗ്പുര്‍ വരെ ബസില്‍ യാത്ര ചെയ്തശേഷം അവിടെനിന്നും വിമാനത്തില്‍ ശ്രീനഗറിലേക്കും തുടര്‍ന്ന് ഇന്ത്യയ്ക്കു പുറത്തേക്കു കടക്കാനുമായിരുന്നു ഇവരുടെ പദ്ധതി.












