കൊച്ചി: പൊതുറോഡുകളിലും പാതയോരങ്ങളിലും പൊതുസ മ്മേളനങ്ങള്‍ നടത്തുന്നതു ഹൈക്കോടതി നിരോധിച്ചു. അനുമതി യില്ലാതെ പൊതുസമ്മേളനങ്ങള്‍ നടത്തിയാല്‍ വേദിയും അനുബ ന്ധ സജ്‌ജീകരണങ്ങളും പൊലീസ് നീക്കം ചെയ്യണം. റോഡ് ഗതാഗ തം തടസപ്പെടുത്തുന്ന തരത്തില്‍ സംഘടിപ്പിക്കുന്ന പൊതുയോഗ ങ്ങള്‍ കര്‍ശനമായി തടയണം.
സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ മാത്രമല്ല, ജനങ്ങളുടെ സുര ക്ഷയും മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്ന തെ ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. നിരത്തിലോടുന്ന വാഹനങ്ങള്‍ വഴിയോരത്തേക്ക് ഇടിച്ചുകയറാന്‍ സാധ്യതയുള്ള തിനാല്‍ റോഡരികില്‍ സമ്മേളനം നടത്തുന്നതു ജനങ്ങളുടെ ജീവ നു പോലും അപകടകരമാണ്. ഇത്തരം അപകടങ്ങള്‍ നമ്മുടെ സം സ്‌ഥാനത്തു തന്നെ നടന്നിട്ടുമുണ്ട്. പൊലീസ്, പൊതുമ രാമത്ത്, ത ദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് കോടതി വിധിയെ ക്കു റിച്ച് അറിയിപ്പു നല്‍കാന്‍ ചീഫ് സെക്രട്ടറിയെ കക്ഷി ചേര്‍ത്ത് കോ ടതി നിര്‍ദ്ദേശം നല്‍കി.
Discussion about this post