തിരുവനന്തപുരം: ബിജെപിയും ആര്‍എസ്എസും ഒരു കുടുംബമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കെപിഎംഎസ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടെ പ്രതികരിക്കയായിരുന്നു അദ്ദേഹം. നിയമസഭാതെരഞ്ഞെടുപ്പില്‍ കൂടുതല്‍ ആര്‍എസ്എസ് പ്രചാരകര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ആര്‍എസ്എസ് ബിജെപിയില്‍ പിടിമുറുക്കുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുമ്മനം മറുപടിനല്‍കി.
വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ രസതന്ത്രം അറിയില്ല, ആര്‍എസ്എസും ബിജെപിയും ഒരുകുടുംബമെന്നിരിക്കെ വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും എല്ലാക്കാലത്തും ആര്‍എസ്എസ് പ്രചാരകര്‍ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും, അന്യരാകുമ്പോഴല്ലേ പിടിമുറുക്കേണ്ടിവരുന്നുള്ളൂ. ന്യൂനപക്ഷസമുദായങ്ങള്‍ തിരിച്ചറിവിന്റെ പാതയിലാണെന്നും കുമ്മനം പറഞ്ഞു. കെപിഎംഎസ് സംസ്ഥാനസെക്രട്ടറി കെ.വി.ബാബുവും നേതാക്കളും ചേര്‍ന്നാണ് കെപിഎംഎസ് ആസ്ഥാനത്ത് കുമ്മനത്തെ സ്വീകരിച്ചത്.













Discussion about this post