Thursday, October 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആണവ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം – ഗവര്‍ണര്‍

by Punnyabhumi Desk
Jan 7, 2016, 05:00 pm IST
in കേരളം

തിരുവനന്തപുരം: ആണവോര്‍ജ്ജം, ആണവ പ്‌ളാന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശാസ്ത്ര സമൂഹവും മാധ്യമങ്ങളും മുന്നോട്ടുവരണമെന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം പറഞ്ഞു. ആണവോര്‍ജം , വികിരണവും , നിയന്ത്രണവും ഒരു വികസന പരിപ്രേക്ഷ്യം എന്ന വിഷയത്തിലുള്ള സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈനംദിന ജീവിതത്തില്‍ ആണവോര്‍ജ്ജം ദോഷകരമാണെന്ന ധാരണ നിലവിലുണ്ട്. ഏത് സാങ്കേതിക വിദ്യയുടെയും വസ്തുതകള്‍ അറിയാന്‍ ഉപഭോക്താക്കള്‍ എന്ന നിലയില്‍ പൊതു സമൂഹത്തിന് അവകാശമുണ്ട്. പൊതുജനത്തിന് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കാനും തൃപ്തികരമായ മറുപടി ലഭിക്കാനും അവസരം ലഭിക്കുന്ന തരത്തിലുള്ള സംവിധാനം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് വിവിധ മേഖലകളിലുള്ള ഊര്‍ജ്ജ ആവശ്യം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ ആവശ്യത്തിനായി വൈദ്യശാസ്ത്രം, കൃഷി, ജലസേചനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് ആണവോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നുണ്ട്. ആണവോര്‍ജ്ജ ഉപയോഗവും, വികസനവും ഇന്ത്യയിലും പുതിയ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധമായ ഊര്‍ജ്ജ ഉത്പാദന രീതിയിലേക്ക് ഇന്ത്യ ചുവടുമാറുന്ന സാഹചര്യത്തില്‍ ഇത്തരം സെമിനാറുകളുടെ ഫലം വിശ്വസനീയമായ വിധത്തില്‍ പൊതുജനങ്ങളിലേക്കെത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, മേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ അഡ്വക്കസി ആന്‍ഡ് ട്രെയിനിംഗ് ടെറിയൂണിവേഴ്‌സിറ്റി, ന്യൂക്ലിയര്‍ ലോ അസോസിയേഷന്‍ ഇന്ത്യ എന്നിവ ആണവോര്‍ജ്ജ വകുപ്പിന്റെ സഹായത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ആണവോര്‍ജ്ജ കമ്മീഷന്‍ അംഗവും, ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലറുമായ ഡോ.രവി ബി.ഗ്രോവര്‍, ടെറി യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ.എം.പി.റാം മോഹന്‍, എന്‍.ഇ.യു.പി.എ. ചാന്‍സലര്‍ പ്രൊഫ:എന്‍.ആര്‍.മാധവ മേനോന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies