Sunday, September 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല വികസനത്തിന്‌ 625 കോടിയുടെ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കി : മുഖ്യമന്ത്രി

by Punnyabhumi Desk
Jan 7, 2016, 12:43 pm IST
in മറ്റുവാര്‍ത്തകള്‍

പമ്പ: ശബരിമല വികസനത്തിന്‌ 625 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പമ്പയില്‍ സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എരുമേലി വികസനത്തിന്‌ 100 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്‌. ഈ വര്‍ഷം മാത്രം 65 കോടി രൂപ ശബരിമല വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചു. അടുത്ത വര്‍ഷം 40 കോടി രൂപ ചെലവഴിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനാണ്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്‌. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതോടെ തീര്‍ഥാടകര്‍ക്ക്‌ പരമാവധി സൗകര്യം ഉറപ്പുവരുത്തും. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ സന്നിധാനത്തിനും പമ്പയ്‌ക്കുമിടയില്‍ 13 ഹെക്‌ടര്‍ വനഭൂമി ശബരിമല വികസനത്തിന്‌ വിട്ടുനല്‍കിയിരുന്നു. ക്യൂ കോംപ്ലക്‌സ്‌ അടക്കം നിരവധി സൗകര്യങ്ങള്‍ ഈ വനഭൂമിയില്‍ ഒരുക്കി. നിലയ്‌ക്കലില്‍ വനഭൂമി അനുവദിച്ചതിനു പകരമായി ഇടുക്കി കമ്പക്കല്ലില്‍ വനം വകുപ്പിന്‌ പകരം ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.

കോടിക്കണക്കിനു തീര്‍ഥാടകരാണ്‌ ശബരിമലയിലെത്തുന്നത്‌. ഇതില്‍ വലിയ പങ്ക്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്‌. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണയോടെ തീര്‍ഥാടകര്‍ക്ക്‌ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. ഇതിന്റെ ഭാഗമായാണ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അഞ്ചേക്കര്‍ വീതം സ്ഥലം നിലയ്‌ക്കലില്‍ നല്‍കാന്‍ തീരുമാനിച്ചത്‌. കര്‍ണാടക, തെലുങ്കാന, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങള്‍ ഭൂമി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ആന്ധ്രയും മുന്നോട്ടുവരുമെന്നാണ്‌ പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥരും ഓഫീസും വന്നുകഴിഞ്ഞാല്‍ ഇതര സംസ്ഥാന തീര്‍ഥാടകര്‍ക്ക്‌ ഗുണകരമാവും. കേരളത്തിനൊപ്പം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടി ചേരുമ്പോള്‍ മികച്ച സൗകര്യം തീര്‍ഥാടകര്‍ക്ക്‌ ഒരുക്കാനാവുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സമാഹരിച്ച 30 ലക്ഷം രൂപയുടെ ചെക്ക്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ തമിഴ്‌നാട്‌ ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്‌ കൈമാറി. ദേവസ്വം മന്ത്രി വി.എസ്‌ ശിവകുമാര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. തമിഴ്‌നാട്‌ ധനമന്ത്രി ഒ.പനീര്‍ശെല്‍വം, തെലുങ്കാന ദേവസ്വം മന്ത്രി എ.ഇന്ദ്രകരണ്‍ റെഡ്ഡി, തമിഴ്‌നാട്‌ ഭക്ഷ്യമന്ത്രി ആര്‍.കാമരാജ്‌, സംസ്ഥാന വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പൊതുമരാമത്ത്‌ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, കര്‍ണാടക ദേവസ്വം കമ്മീഷണര്‍ രാഘവേന്ദ്ര ജനു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, അംഗങ്ങളായ പി.കെ കുമാരന്‍, അജയ്‌ തറയില്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, എഡിജിപി കെ.പത്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമ പ്രസാദ്‌, ദേവസ്വം ചീഫ്‌ എന്‍ജിനിയര്‍ ജി.മുരളീകൃഷ്‌ണന്‍, വി.ശങ്കരന്‍ പോറ്റി, മുന്‍ എം.എല്‍.എ മാലേത്ത്‌ സരളാദേവി, പി.മോഹന്‍രാജ്‌, വെട്ടൂര്‍ ജ്യോതിപ്രസാദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies