പമ്പ: പഴനിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്ഥലം നല്‍കുമെന്ന് തമിഴ്‌നാട് ധനമന്ത്രി ഒ.പനീര്‍ശെല്‍വം. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നിലയ്‌ക്കലില്‍ തമിഴ്‌നാട് ഭവന്‍ പൂര്‍ത്തീകരിക്കും. തമിഴ് ജനതയുടെ മനസില്‍ ശബരിമല ശാസ്‌താവിനു പ്രത്യേക സ്ഥാനമാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് മൂന്നുകോടി തീര്‍ഥാടകര്‍ ശബരിമലയിലെത്തുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യം ഏര്‍പ്പെടുത്തുന്ന കേരള സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അദ്ദേഹം അഭിനന്ദിച്ചു.












