തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് അനക്‌സ് -2 കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 13) വൈകുന്നേരം 4.30-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പൊതുമരാമത്ത് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ (ബില്‍ഡിംഗ്‌സ്) എം.പെണ്ണമ്മ എന്നിവര്‍ പങ്കെടുക്കും.












