തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരിക്ക് തിരുവനന്തപുരം വിമാനതാവളത്തില്‍ ഊഷ്മള വരവേല്പ് നല്‍കി.
ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഐ-പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി, തിരുവനന്തപുരം ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.












