ചന്ദ്രബോസ് വധം: നിഷാം കുറ്റക്കാരന്‍

Chandraboseതൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി. സുധീര്‍ ആണ് വിധി പ്രസ്താവിച്ചത്.

പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിയാണെന്നും കുറ്റകൃതങ്ങള്‍ എല്ലാം തെളിഞ്ഞതായും വ്യക്തമാക്കിയ കോടതി, നിഷാമിന് പറയാനുള്ളതു കൂടി കേട്ടശേഷം ശിക്ഷ വിധിക്കുമെന്ന് അറിയിച്ചു.

നിഷാം പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ദോഷമാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ അഞ്ച് കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

തന്റേത് കൂട്ടുകുടുംബമാണെന്നും അവരുടെ ഏക ആശ്രയം താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും നിഷാം ആവശ്യപ്പെട്ടു.

Related News

Discussion about this post

പുതിയ വാർത്തകൾ