തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിച്ചിരുന്ന മീഡിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സ സീസണില്‍ 450 ഓളം പത്രകുറിപ്പുകള്‍ 500 ഓളം ചിത്രങ്ങള്‍ 300 ഓളം വീഡിയോ സ്റ്റോറികള്‍ എന്നിവ പത്ര, ദൃശ്യ, ശ്രവ്യ,മാധ്യമങ്ങള്‍ക്ക് പ്രതിദിനം ലഭ്യമാക്കുവാന്‍ മീഡിയ സെന്ററിനു സാധിച്ചു.
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടുള്ള പൂജകളും ചടങ്ങുകളും പ്രത്യേക പരിപാടികളും ദേവസം ബോര്‍ഡും മറ്റിതര സംഘടനകളും സന്നിധാനത്ത് നടത്തിവന്നിരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളുമെല്ലാം ജനങ്ങള്‍ക്കുമുമ്പിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസ പിടിച്ചുപറ്റി. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ (21.01.2016) തിരുനട അടയ്ക്കുന്ന ചടങ്ങ് ലോകത്തെ അറിയിച്ച ശേഷമാണ് സന്നിധാനത്തെ പി.ആര്‍.ഡി മീഡിയ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ശബരിമല ഔദ്യോഗിക വെബ്‌സൈറ്റായ www.sabarimala.kerala.gov.in ലൂടെ ശബരിമലയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കി.
വെബ്‌സൈറ്റിന് ഇതുവരെ 2435416 ഹിറ്റുകള്‍ ലഭിച്ചു. മണ്ഡല മകരവിളക്കുകാലത്തെ പ്രധാന ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ ഫോട്ടോകള്‍, ദൈനംദിന വാര്‍ത്താ കുറിപ്പുകള്‍ എന്നിവ അടങ്ങിയ വിവിധോദേശ വെബ്‌സൈറ്റിന്റെ നിയന്ത്രണം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനാണ്.
Discussion about this post