തിരുവനന്തപുരം: കാര്‍ഷിക വികസനത്തോടൊപ്പം കര്‍ഷകരുടെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കുന്ന പദ്ധതികളാണ് കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച കാര്‍ഷിക വികസന നയവും ഈ ലക്ഷ്യത്തോടെ രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇത്തരത്തിലുള്ള വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് കൃഷി വകുപ്പിനെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് (Agriculture Development and Farmers Welfare Department) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭാരതസര്‍ക്കാര്‍ കേന്ദ്ര കൃഷി വകുപ്പിന്റെ പേരില്‍ ഇത്തരത്തിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്
Discussion about this post