Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കല്‍പനയ്ക്ക് അന്ത്യാഞ്ജലി

by Punnyabhumi Desk
Jan 28, 2016, 11:28 am IST
in കേരളം

kalpana-PBതൃപ്പൂണിത്തുറ: അന്തരിച്ച സിനിമാതാരം കല്‍പനയ്ക്കു കലാകേരളത്തിന്റെ അന്ത്യാഞ്ജലി. സിനിമ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരെയും വന്‍ ജനക്കൂട്ടത്തെയും സാക്ഷിയാക്കി തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍ കല്‍പനയുടെ സംസ്‌കാരം നടന്നു.

തിങ്കളാഴ്ച ഹൈദരാബാദില്‍ അന്തരിച്ച കല്‍പനയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ബന്ധുക്കളും സിനിമാപ്രവര്‍ത്തകരും ചേര്‍ന്നു വിലാപയാത്രയായി മൃതദേഹം ഉച്ചയ്ക്കു 1.45 ഓടെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലെത്തിച്ചു. ഇവിടെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

3.15നു മൃതദേഹം വിലാപയാത്രയായി താമസസ്ഥലമായിരുന്ന അബാദ് ഡാഫോഡില്‍ ഗാര്‍ഡന്‍സിലെത്തിച്ചു. ഇവിടെയും നിരവധി പേര്‍ കല്‍പനയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

വൈകുന്നേരം 5.30നു സഹോദരി കലാരഞ്ജിനിയുടെ മകന്‍ പ്രിന്‍സ് (അമ്പോറ്റി) തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍ ചിതയ്ക്കു തീകൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. കല്‍പനയുടെ സഹോദരിമാരായ കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്പീക്കന്‍ എന്‍. ശക്തന്‍, കെ.ബാബു എംഎല്‍എ, ഹൈബി ഈഡന്‍ എംഎല്‍എ, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികദേവി ഫിലിം ചേംബറിനുവേണ്ടി പി.വി. ഗംഗാധരന്‍, സിനി എക്‌സിബിറ്റേഴ്‌സിനു വേണ്ടി ലിബര്‍ട്ടി ബഷീര്‍, താരസംഘടനയായ അമ്മയ്ക്കു വേണ്ടി ഇടവേള ബാബു, ചലച്ചിത്ര അക്കാഡമിക്കു വേണ്ടി ജോഷി മാത്യു എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സിനിമാരംഗത്തുനിന്നു ജനാര്‍ദനന്‍, സിദ്ദിഖ്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, കാവ്യാ മാധവന്‍, രമ്യാനമ്പീശന്‍, കെപിഎസി ലളിത, ലാലു അലക്‌സ്, മണിയന്‍പിള്ള രാജു, ബാബുരാജ്, മാനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, കുഞ്ചാക്കോ ബോബന്‍, സായ്കുമാര്‍, ദുല്‍ക്കര്‍ സല്‍മാന്‍, സംവിധായകന്‍ കമല്‍ തുടങ്ങിവരും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.

തെലുങ്കു സിനിമയുടെ ഷൂട്ടിംഗിനായി ഹൈദരാബാദിലെത്തിയതായിരുന്നു കല്‍പന. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നേരത്തെ ഹൈദരാബാദ് ഫിലിം ചേംബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഹൈദരാബാദ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അന്ത്യാഞ്ജലിയര്‍പ്പിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies