പാലക്കാട്: നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയില്‍ സംഘടിപ്പിച്ച വിമോചനയാത്രയുടെ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്മനം നയിക്കുന്ന വിമോചനയാത്രയ്ക്ക് പാലക്കാട് ജില്ലയില്‍ മണ്ണാര്‍കാട്, കല്ലടിക്കോട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.












