തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് അന്നദാനം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ / സന്നദ്ധ സംഘടനകള്‍ / വ്യാപാരി വ്യവസായികള്‍ / റിസിഡന്റ്‌സ് അസോസിയേഷനുകള്‍ / തൊഴിലാളി യൂണിയനുകള്‍ / താല്‍ക്കാലിക കച്ചവടക്കാര്‍ മുതലായവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 നകം എടുക്കണം. രജിസ്‌ട്രേഷനായി അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഒരു ഫോട്ടോ, രജിസ്‌ട്രേഷന്‍ ഫീസായ 100 രൂപ എന്നിവയുമായി ഏതെങ്കിലും അക്ഷയകേന്ദ്രം വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കേണ്ടതാണ്. ഫോണ്‍: 0471 2570499, 8943346582.
Discussion about this post