കോഴിക്കോട്: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദലിത് വിദ്യാര്‍ഥി രോഹിത് വെമൂലയുടെ ചിത്രങ്ങളുമായെത്തിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. എന്നാല്‍ പോലീസ് ഇവരെ തടഞ്ഞു. പ്രധാനമന്ത്രിക്കെതിരായ മുദ്രവാക്യങ്ങളെഴുതി ബലൂണുകള്‍ പറത്താന്‍ ശ്രമിച്ചങ്കിലും പോലീസ് ഇടപെട്ടു ഇതും തടഞ്ഞു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചേര്‍ന്നു സ്വീകരിച്ചു. കോഴിക്കോട്ട് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായ വിഷന്‍ കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുന്നതിനാണു നരേന്ദ്ര മോദി എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരം പൂര്‍ണമായും പോലീസിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നിയന്ത്രണത്തിലായിരുന്നു.
Discussion about this post