ചെന്നൈ: കന്യാകുമാരി – ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് സോമനായകന്‍പെട്ടിയ്ക്കും പച്ചൂരിനും ഇടയില്‍ പാളം തെറ്റി. പുലര്‍ച്ചെ 4.15നാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുപ്പന്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
ആകെ 11 കോച്ചുകള്‍ക്ക് അപകടം പറ്റി. പാളം തെറ്റിയ എട്ടു കോച്ചുകളില്‍ മൂന്നെണ്ണം മറിഞ്ഞതായി ദക്ഷിണ റെയില്‍വെ പി.ആര്‍.ഒ. അനില്‍ സക്‌സേന അറിയിച്ചു. യാത്രക്കാരെ ബെംഗളുരുവില്‍ എത്തിക്കുന്നതിനായി ബസ് ഏര്‍പ്പെടുത്തി.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ നാലു ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.
Discussion about this post