അയിരൂര്‍: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനു മുന്നോടിയായി ജ്യോതിപ്രയാണ ഘോഷയാത്രയ്ക്ക് തുടക്കമായി. ചട്ടന്പിസ്വാമികളുടെ സമാധിസ്ഥലത്ത് രാവിലെ 8.15ന് ആശ്രമ മഠാധിപതി പ്രണവാനന്ദതീര്‍ഥപാദര്‍ ജ്യോതി മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിന് കൈമാറി.
ഒന്നാംദിവസം കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തില്‍ രാത്രിവിശ്രമിക്കുന്ന ഘോഷയാത്ര ശനിയാഴ്ച ഇവിടെ നിന്നു പുറപ്പെട്ട് വിവിധസ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി നെടുംപ്രയാര്‍ തേവലശേരി ദേവീേക്ഷത്രത്തില് വിശ്രമിക്കും. ഇവിടെനിന്ന് ഞായറാഴ്ച രാവിലെ 6.45ന് പുറപ്പെട്ട് 10.30ന് ചെറുകോല്‍പ്പുഴ ജങ്ഷനിലെത്തിച്ചേരുന്ന ഘോഷയാത്രയെ ഹിന്ദുമഹാമണ്ഡലം ഭാരവാഹികള്‍ ചേര്ന്നുസ്വീകരിച്ച് പന്തലിലേക്ക് ആനയിക്കും.
ഞായറാഴ്ച രാവിലെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്രയും എഴുമറ്റൂര്‍ പരമഭട്ടാര ആശ്രമത്തില്‍ നിന്ന് ആരംഭിക്കുന്ന ഛായാചിത്ര ഘോഷയാത്രയും ജ്യോതിപ്രയാണ ഘോഷയാത്രയോടൊപ്പം ചെറുകോല്‍പ്പുഴയില്‍ സംഗമിക്കും.
Discussion about this post