തിരുവനന്തപുരം: കേരളത്തില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള അഗ്രഹാരങ്ങള്‍ പുനരുദ്ധരിക്കുന്നതിന് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ -സമുന്നതി- ധനസഹായം നല്‍കും. ആദ്യഘട്ടത്തില്‍ 50 അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഒരു കോടി രൂപ ചെലവിടും.
തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഗ്രഹാരങ്ങള്‍ക്കാണ് പുനരുദ്ധാരണത്തിനുള്ള ആദ്യഘട്ട ധനസഹായം ലഭിക്കുക. ധനസഹായത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, സമുന്നതി, എല്‍2, കുലീന, ജവഹര്‍ നഗര്‍, കവടിയാര്‍ പി,ഒ, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0471-231215, വെബ്‌സൈറ്റ് www.kswcfc.org പി
Discussion about this post