തായ്‌വാന്‍: തായ്‌വാനില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. വടക്കന്‍ തായ്‌വാന്‍ നഗരമായ തായ്‌നാനിലാണ് ഭൂകമ്പമുണ്ടായത്. ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റ നൂറ്റി അന്‍പതില്‍പരം ആളുകളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു.
220 പേരെ രക്ഷപ്പെടുത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post