Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അന്താരാഷ്ട്ര നാടകോത്സവം നാളെ (ഫെബ്രുവരി-9) തിരുവനന്തപുരത്ത് തുടങ്ങും

by Punnyabhumi Desk
Feb 8, 2016, 04:43 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഇന്ത്യാ അന്താരാഷ്ട്ര നാടകോത്സവം ഭാരത് രംഗ് മഹോത്സവ് നാളെ (ഫെബ്രുവരി 9) തിരുവനന്തപുരത്ത് ആരംഭിക്കും. ഫെബ്രുവരി 14 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററിലാണ് അന്താരാഷ്ട്ര നാടകോത്സവം അരങ്ങേറുന്നത്.

ആസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ സംഘങ്ങളും നാടകം അവതരിപ്പിക്കും. ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടേയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലാണ് നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ടാഗോര്‍ തീയറ്റര്‍ നവീകരണത്തിനുശേഷം ആദ്യമായി വേദിയൊരുങ്ങുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഭാരത് രംഗ് മഹോത്സവിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30-ന് ടാഗോര്‍ തീയേറ്ററില്‍ സാംസ്‌കാരിക, വിവര-പൊതുജന സമ്പര്‍ക്ക, ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. ആരോഗ്യ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത ചലച്ചിത്ര താരം മധു വിശിഷ്ടാതിഥിയായിരിക്കും. പ്രമുഖ നാടക പ്രവര്‍ത്തകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഫാക്കല്‍റ്റി അംഗവുമായ അഭിലാഷ് പിള്ള ആമുഖ പ്രഭാഷണം നടത്തും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും ഡയറക്ടര്‍ മിനി ആന്റണി നന്ദിയും പറയും. തുടര്‍ന്ന് മൈസൂര്‍ സങ്കല്‍പ്പ അവതരിപ്പിക്കുന്ന മര്‍ണായക അരങ്ങേറും. ഹുല്‍ഗപ്പ കട്ടിമണിയാണ് ഈ നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തിനുപുറമേ ജമ്മു, അഹമ്മദാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച എണ്ണുറോളം നാടകങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത എണ്‍പത് നാടകങ്ങളാണ് ഇത്തവണ വിവിധ സ്ഥലങ്ങളിലെ നാടകോത്സവങ്ങളില്‍ അരങ്ങേറുന്നത്. നാളെ,ഫെബ്രുവരി 10-ന് ശ്രീലങ്കയിലെ സ്റ്റേജ് തീയേറ്റര്‍ ഗ്രൂപ്പിന്റെ ഡിയര്‍ ചില്‍ഡ്രണ്‍ സിന്‍സിയര്‍ലി (സംവിധാനം : റുവാന്തീ ഡി ചിക്കേറ), 11-ന് ബംഗ്ലാദേശ് തീയേറ്റര്‍ ആര്‍ട്ട് യൂണിറ്റിന്റെ അമീന സുന്ദരി (സംവിധാനം : റുക്കയ്യ റഫീക്ക് ബേബി), 12-ന് ഓസ്‌ട്രേലിയ ബെല്‍വോയറിന്റെ സ്റ്റോറീസ് ഐ വാണ്ട് റ്റു ടെല്‍ യൂ ഇന്‍ പേഴ്‌സണ്‍ (സംവിധാനം : അനെ ലൂയി സാര്‍ക്‌സ്), 13-ന് ഒഡിഷയിലെ കാന്‍മാസ് ഗ്രൂപ്പിന്റെ ഗിനുവ (സംവിധാനം : കൈലാഷ് പാണിഗ്രഹി), 14-ന് തൃശൂര്‍ ഡ്രാമ സ്‌കൂള്‍ ഓഫ് അലൂമ്‌നി റിപ്പര്‍ട്ടറിയുടെ കുഴിവെട്ടന്നവരോട് (സംവിധാനം : നരിപ്പറ്റ രാജു) എന്നീ നാടകങ്ങള്‍ അരങ്ങേറും. നാടകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 5.30-ന് കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ അവതരണം ഉണ്ടാകും. 9-ന് വിതുര സൂഹൃത് നാടക കളരിയുടെ ചരടു പിന്നിക്കളി, 10-ന് തിരുവനന്തപുരം മാരുതി മര്‍മ്മ ചികിത്സാ കളരിപ്പയറ്റു സംഘത്തിന്റെ കളരിപ്പയറ്റ്, 11-ന് വെള്ളനാട് തപസ്യ അവതരിപ്പിക്കുന്ന വില്ലടിച്ചാംപാട്ട്, 12-ന് കരകുളം രോഹിണിക്കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടംതുള്ളല്‍, 13-ന് തിരുവനന്തപുരം ആപ്റ്റിന്റെ നാടന്‍പാട്ട് അരങ്ങേറും. 14-ന് വൈകുന്നേരം 5.30-ന് പ്രശസ്ത നാടകാചാര്യന്‍ പ്രഫ.എസ്.രാമാനുജം അനുസ്മരണ സമ്മേളനം നടക്കും. പ്രമുഖ നാടക സംവിധായകന്‍ ഡി രഘൂത്തമന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് മഹേഷ് പഞ്ചു രചനയും സംവിധാനവും നിര്‍വഹിച്ച പ്രഫ.എന്‍.രാമാനുജനെ കുറിച്ചുള്ള ഡോക്ക്യുമെന്ററി (ഡ്രാമാനുജം) അരങ്ങേറും. ഫെബ്രുവരി 1 മുതല്‍ 21 വരെ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലുമായി ഭാരത് രംഗ് മഹോത്സവ് എന്ന പേരില്‍ അന്താരാഷ്ട്ര നാടകോത്സവം അരങ്ങേറുന്നതിന്റെ ഭാഗമായാണ് കേരളത്തിലും അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 0471-2315426, 9496003242, 9633306218. പാസ് ലഭിക്കുന്ന സ്ഥലങ്ങള്‍ :- ടാഗോര്‍ തീയേറ്റര്‍ ഓഫീസ്, വഴുതക്കാട്, (ഫോണ്‍ – 0471-2315426), ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, പ്രസ്സ് ക്ലബ്, തിരുവനന്തപുരം (ഫോണ്‍ – 0471-2327206), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനകുന്ന്, തിരുവനന്തപുരം (ഫോണ്‍- 0471-2731300), സുതാര്യ കേരളം സെല്‍, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം (ഫോണ്‍- 04172334740). ഈ കേന്ദ്രങ്ങളില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പാസ് ലഭ്യമാണ്

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies