ബെര്‍ലിന്‍: യാത്രാതീവണ്ടികള്‍ മുഖാമുഖം കൂട്ടിയിടിച്ച് ഒട്ടേറെ മരണം. ജര്‍മനിയിലെ ബവേറിയയില്‍ മ്യൂണിക്കിനു സമീപം ബാദ് ഐബ്ലിംഗ് എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകിരിച്ചു. നൂറിലധികമാളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.
ഹോള്‍കിര്‍ച്ചനില്‍ നിന്ന് റോസെന്‍ഹെയിമിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഒരു ട്രെയിന്‍ പാളംതെറ്റി തലകീഴായി മറിഞ്ഞു. അപകട കാരണം വ്യക്തമല്ല.












