തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടക്കുന്ന 2016 ലെ ശ്രീരാമനവമി മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.
ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചെയര്‍മാനായും അഡ്വ.ജി.മധുസൂദനന്‍ പിള്ള, കെ.വാമദേവന്‍ നായര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ചുമതലയേറ്റു. സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ – രഥയാത്ര ജനറല്‍ കണ്‍വീനറും ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍- ഹിന്ദുമഹാസമ്മേളനം ജനറല്‍ കണ്‍വീനറുമായിരിക്കും.
വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി എസ്.ഹരികുമാര്‍, അഡ്വ.ജെ.മോഹനന്‍ നായര്‍, അനില്‍കുമാര്‍ പരമേശ്വരന്‍, വട്ടപ്പാറ സോമശേഖരന്‍ നായര്‍, അഡ്വ.അണിയൂര്‍ അജിത്കുമാര്‍, ഡി.ഭഗവല്‍ദാസ്, എം.അപ്പുക്കുട്ടന്‍ നായര്‍, കൊന്നമൂട് ഗോപാലകൃഷ്ണന്‍ നായര്‍, സന്തോഷ്, മഠവൂര്‍പ്പാറ രാജേന്ദ്രന്‍നായര്‍, ഇന്ദിര, ആശാനായര്‍, വി.ജി.നായര്‍, ലാല്‍ജിത്.ടി.കെ, മനോജ്.എ.എസ് തുടങ്ങി 101 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
മാര്‍ച്ച് 27ന് കൊല്ലൂര്‍ ശ്രീ മൂകാംബികാദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീരാമനവമി രഥയാത്ര ആരംഭിക്കും. ഏപ്രില്‍ 14 മുതല്‍ 26 വരെ ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനവും ശ്രീരാമായണ നവാഹയജ്ഞവും നടക്കും.
Discussion about this post