ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനു ഭീഷണി സന്ദേശം. വിമാനത്താവളത്തിനുള്ളില്‍ ഭീകരരുണ്‌ടെന്ന ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. പുലര്‍ച്ചെ 2.30 ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ ആളുകളുടെ സാന്നിധ്യമുണ്‌ടെന്നായിരുന്നു സന്ദേശം. ഭീഷണി സന്ദേശം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.
Discussion about this post