ഹുബ്‌ളി: ധീര ജവാന്‍ ഹനുമന്തപ്പയ്ക്ക് രാജ്യം ആദരവോടെ യാത്രാമൊഴി നല്‍കി. ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ നിന്നും ജന്മ സ്ഥലത്തത്തെിച്ച മൃതദേഹം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിച്ചതായി ധര്‍വാഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിനയ് കുല്‍കര്‍ണി വ്യക്തമാക്കി.
കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. സിയാചിന്‍ മേഖലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ആറു ദിവസത്തിനു ശേഷം അവിശ്വസനീയമായി രക്ഷപ്പെട്ട 33കാരനായ ഹനുമാന്തപ്പ വ്യാഴാഴ്ച രാവിലെ ഡല്‍ഹി ആര്‍മി ആശുപത്രിയിലാണ് മരിച്ചത്.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഹുബ്‌ളിയിലെ നെഹ്‌റു മൈതാനത്തില്‍ ജവാനെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി വന്‍ജനക്കൂട്ടമാണ് എത്തിയത്. സൈനികന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25ലക്ഷം രൂപയും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ധര്‍വാഡ ജില്ലയിലെ ബട്ടാദുര്‍ സ്വുദേശിയാണ് മദ്രാസ് റജിമെന്റിലെ സൈനികനായിരുന്ന ഹനുമന്തപ്പ.
Discussion about this post