ന്യൂഡല്‍ഹി: ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിയ്ക്കുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്നവര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് ചോദ്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പരിപാടിയ്ക്കിടെ ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്ന ആരോപണത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി എടുക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഇതിനെതിരെ എബിവിപി നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post