മുംബൈ: മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ മേക്ക് ഇന്‍ ഇന്ത്യ സെന്റര്‍ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ബാന്ദ്ര കുര്‍ല കോംപ്ലക്സിലെ സെന്ററില്‍ മേക്ക് ഇന്‍ ഇന്ത്യ വീക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായാണ് മേക്ക് ഇന്‍ ഇന്ത്യ വീക്ക് സംഘടിപ്പിക്കുന്നത്.
മേക്ക് ഇന്‍ ഇന്ത്യ വീക്കിലെ സ്റ്റാളുകളില്‍ ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വിവിധ മേഖലകളിലെ കണ്ടുപിടുത്തങ്ങളും നിര്‍മിതികളും പ്രദര്‍ശിപ്പിക്കും.
Discussion about this post