ബെയ്‌റൂട്ട്: സിറിയയുടെ വടക്കന്‍ മേഖലയില്‍ കനത്ത മിസൈല്‍ ആക്രമണം. സ്‌കൂളുകള്‍ക്കും ആസ്പത്രികള്‍ക്കും നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേതായുമാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആരോപിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഐ.എസ് ഭീകരര്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.












