തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒ.എന്‍.വി അനുസ്മരണവും ഭൂമിക്ക് ഒരു അമരഗീതം എന്ന പുസ്‌കത്തിന്റെ പ്രകാശനവും ഫെബ്രുവരി 18 വൈകുന്നേരം അഞ്ച് മണിക്ക് പ്രസ് ക്ലബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ സുഗതകുമാരി,ഡോ.ജോര്‍ജ് ഓണക്കൂര്‍,പ്രഭാവര്‍മ,ഡോ.എം.ആര്‍ തമ്പാന്‍,സി.പി.നായര്‍ എന്നിവര്‍ സംസാരിക്കും. 3.30 ന് പ്രമുഖകവികള്‍ പങ്കെടുക്കുന്ന ഒ.എന്‍.വി കവിതകളുടെ ആലാപനവും നടക്കും.
Discussion about this post