തിരുവനന്തപുരം: എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ റദ്ദായി സീനിയോറിറ്റി നഷ്ടമായവര്‍ക്ക് അത് നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് ഒരു അവസരം കൂടി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി തൊഴില്‍ -നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
1995 ജനുവരി ഒന്ന് മുതല്‍ വിവിധ കാരണങ്ങളാല്‍ എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദായി സീനിയോറിറ്റി നഷ്ടമായവര്‍ക്കാണ് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നത്. ഇതിനായി 2016 മാര്‍ച്ച് 31 വരെ അപേക്ഷകള്‍ നല്‍കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കാലയളവില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ മാത്രമേ പുതുക്കി നല്‍കുകയുള്ളൂ. ഈ ഉത്തരവ് പ്രകാരം സീനിയോറിറ്റി ലഭിച്ചവര്‍ക്ക് പഴയകാല തൊഴില്‍ രഹിതവേതനത്തിന് അര്‍ഹത ഉണ്ടായിരിക്കുകയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post