അങ്കാറ: തുര്‍ക്കി ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. 61 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ട് 6.30 നായിരുന്നു സ്‌ഫോടനം നടന്നത്. ട്രാഫിക് സിഗ്നല്‍കാത്ത് നിര്‍ത്തിയിരുന്ന സൈനിക വാഹനവ്യൂഹത്തിന് സമീപമാണ് സ്ഫോടനം നടന്നത്. നൂറുകണക്കിന് സൈനികരാണ് വാഹനങ്ങളില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ആരെണെന്ന് വ്യക്തമല്ല.
Discussion about this post