തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതും ജോലി നടക്കുന്ന സ്ഥലത്ത് ഈ രേഖ ഉണ്ടായിരിക്കേണ്ടതുമാണ്.
ഒരു കാര്‍ഡില്‍ ഒന്നിലധികം തൊഴിലാളികളുടെ പേരും വിശദാംശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ കാര്‍ഡ് കൊണ്ടു നടക്കാന്‍ കഴിയുകയുള്ളു. കൂടാതെ തൊഴിലാളികളുടെ ഐഡന്റിറ്റി വെളിവാക്കുന്ന തരത്തില്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ല. നിലവില്‍ ഓരോ തൊഴിലാളികളെയും പ്രതേ്യകം തിരിച്ചറിയുന്നതിനുള്ള കാര്‍ഡ് തൊഴിലാളികളുടെ സംഘടനകളാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഗ്രാമവികസന വകുപ്പ് തന്നെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഇതിന് ആവശ്യമായ ചെലവ് തൊഴിലുറപ്പ്മായി ബന്ധപ്പെട്ട ഭരണ ചെലവില്‍ നിന്നും വഹിക്കാനും തീരുമാനിച്ചു.
Discussion about this post