തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിന് ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ ഫെബ്രുവരി 23ന് വൈകിട്ട് ആറുമണിവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവായി. തിങ്കളാഴ്ച വൈകിട്ട് ആറുമുതലാണ് നിരോധനം. തിരുവനന്തപുരം കോര്‍പറേഷനിലെ ആറ്റുകാല്‍, കുര്യാത്തി, മണക്കാട്, കളിപ്പാന്‍കുളം, കമലേശ്വരം, അമ്പലത്തറ, ശ്രീവരാഹം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ശ്രീകണ്‌ഠേശ്വരം, ഫോര്‍ട്ട്, ചാല, തമ്പാനൂര്‍, ആറന്നൂര്‍, വലിയശാല, കാലടി, നെടുങ്കാട്, കരമന, തൈക്കാട്, പാളയം, വഞ്ചിയൂര്‍, ജഗതി, മുട്ടത്തറ, മേലാംകോട്, മാണിക്യവിളാകം, വഴുതക്കാട്, തിരുവല്ലം, പേട്ട, ചാക്ക, പാപ്പനംകോട്, നേമം വാര്‍ഡുകളും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലുമാണ് മദ്യനിരോധനം പ്രാബല്യത്തില്‍ വരിക













Discussion about this post