റാഞ്ചി: ട്വന്റി 20 പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനാണ് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 107 റണ്‍സെടുത്തു. ഏക്ത ബിഷ്ട് (22ന് മൂന്ന്), പൂനം യാദവ് (17ന് മൂന്ന്) എന്നിവര്‍ മികച്ച ബൗളിംഗ് കാ്‌ഴ്ചവച്ചു. 27 റണ്‍സെടുത്ത ദിലാനി മനോദരയാണു ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.
Discussion about this post