ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിച്ചു.
യാത്ര-ചരക്ക് കൂലി വര്‍ധനയില്ലാത്തെ ബജറ്റില്‍ റെയില്‍വെയെ നവീകരിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2800 കിലോമീറ്റര്‍ പുതിയ പാത കമ്മീഷന്‍ ചെയ്യുമെന്ന് ബജറ്റില്‍ പറയുന്നു. ഇതില്‍ 1600 കിലോമീറ്റര്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യും. പ്രധാന തീര്‍ഥാടക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനുകള്‍ ആരംഭിക്കും. സാധാരണക്കാര്‍ക്കായി റിസര്‍വേര്‍ഡ് കോച്ചുകളില്ലാത്ത ദീര്‍ഘദൂര ട്രെയിന്റെ ആരംഭിക്കും. ഹംസഫര്‍ എന്ന പേരില്‍ തേര്‍ഡ് എ.സി കോച്ചുകള്‍ മാത്രമുള്ള പുതിയ ട്രെയിനുകളും ആരംഭിക്കും തുടങ്ങിയവയാണ് പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍.
കുഞ്ഞുങ്ങള്‍ക്ക് തീവണ്ടികളില്‍ ബേബി ഫുഡും ചൂടുപാലും വെള്ളവും ലഭ്യമാക്കും. റെയില്‍വേ സൗകര്യങ്ങള്‍ നല്‍കുന്ന 139 എന്ന നമ്പറിലൂടെ ഇനി ടിക്കറ്റും കാന്‍സല്‍ ചെയ്യാം. 408 പ്രധാന സ്റ്റേഷനുകളില്‍ ഇ കാറ്ററിങ് ഏര്‍പ്പെടുത്തും. 100 സ്റ്റേഷനുകളില്‍ ഈ വര്‍ഷം വൈഫൈ ഏര്‍പ്പെടുത്തും. ട്രെയിനുകളില്‍ എഫ്.എം സ്റ്റേഷനുകള്‍ ലഭ്യമാക്കും എന്നിവയാണ് പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍.
Discussion about this post