തിരുവല്ല: ചാത്തങ്കരി അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 29ന് വൈകീട്ട് 4.50നും 5.30നും ഇടയില്‍ സുഗതന്‍ തന്ത്രിയുടേയും മേല്‍ശാന്തി പി.എന്‍.ഗോപിനാഥന്റെയും കാര്‍മികത്വത്തില്‍ കൊടിയേറും. വൈകീട്ട് 7ന് അര്‍ദ്ധനാരീശ്വര ഭജന്‍സ്, മാര്‍ച്ച് മൂന്നിന് 10.30ന് സര്‍പ്പപൂജ, 4ന് വൈകീട്ട് ഭഗവതിസേവ, 5ന് രാത്രി 9ന് തിരുവനന്തപുരം ജോസ്‌കോയുടെ ഗാനമേള, 6ന് വൈകീട്ട് 7ന് സംഗീതസദസ്, 8ന് താലപ്പൊലി,10 മണിക്ക് പള്ളിവേട്ട വരവ് 7ന് 12ന് ആനയൂട്ട്, സമൂഹസദ്യ, വൈകീട്ട് 7ന് തിരുവാതിര, രാത്രി 11ന് ആറാട്ടുവരവ് എന്നിവയാണ് പ്രധാന പരിപാടികള്‍.
Discussion about this post