ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകളില്‍ നിന്നുള്‍പ്പടെയുള്ള വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇപിഎഫിന്മേലുള്ള നികുതി നിര്‍ദേശം പിന്‍വലിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.
2016 ഏപ്രില്‍ ഒന്നുനുശേഷം ഇപിഎഫില്‍ നിക്ഷേപിക്കുന്ന തുകയുടെ 60 ശതമാനത്തിന് പിന്‍വലിക്കുമ്പോള്‍ നികുതി ബാധകമാക്കിക്കൊണ്ടുള്ളതായിരുന്നു ബജറ്റ് നിര്‍ദേശം. . ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകളുടെ എതിര്‍പ്പുകളെയും സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ചുണ്ടായ വിവാദങ്ങളെയും തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു.
Discussion about this post