തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഇന്ത്യ ഫസ്റ്റ്-ലീഡേഴ്‌സ് ഹണ്ട് തിരുവനന്തപുരം എസ്.എ.പിയില്‍ ആരംഭിച്ചു.
സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ദക്ഷിണ മേഖല എ.ഡി.ജി.പി കെ.പത്മകുമാര്‍, തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി ജി.സ്പര്‍ജന്‍കുമാര്‍, എസ്.എ.പി കമാന്‍ഡന്റ് പി.എസ് അബ്ദുള്‍ റസാഖ്, ക്രൈം ബ്രാഞ്ച് എസ്.പി.രാജ്പാല്‍ മീണ, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പള്‍ അജിതാ ബീഗം എന്നിവര്‍ വിവിധ സെഷനുകളിലായി കുട്ടികളുമായി സംവദിച്ചു.
എസ്.പി.സി പദ്ധതി നിലവിലുളള 400 ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 604 സീനിയര്‍ കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കൂടാതെ എസ്.പി.സിയുടെ ഇരുനൂറോളം ഉദ്ദ്യോഗസ്ഥരും പോലീസ് ഉദ്ദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചക്കാലത്തെ ക്യാമ്പില്‍ പരേഡ്, കായിക പരിശീലന ക്ലാസുകള്‍, യോഗ, കളരി എന്നിവയുടെ പരിശീലനം, ക്രോസ്‌കണ്‍ട്രി, റോഡ് വാക്ക് ആന്റ് റണ്‍, വിവിധ ശാസ്ത്ര-സാമൂഹിക-സാങ്കേതിക വിഷയങ്ങളിലെ പ്രഗത്ഭരുടെ ക്ലാസുകള്‍, രാഷ്ട്രീയ-സാമൂഹിക-കല-സാംസ്‌കാരിക മേഖലകളിലെ പ്രഗത്ഭരുമായുളള സംവാദം, ഫീല്‍ഡ് വിസിറ്റ്, മോഡല്‍ അസംബ്ലി, കേഡറ്റുകളുടെ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. സമാപന ദിവസമായ മാര്‍ച്ച് 15 ന് രാവിലെ എട്ട് മണിക്ക് പേരൂര്‍ക്കട പോലീസ് മൈതാനിയില്‍ പ്രത്യേക സെറിമോണിയല്‍ പരേഡും നടക്കും.
Discussion about this post