തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക, മാതൃകാപെരുമാറ്റച്ചട്ടം, പരാതികള്‍ മറ്റു വിവരങ്ങള്‍ മുതലായവയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയല്ല സമീപിക്കേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന വിഭാഗമായ ചീഫ് ഇലക്ട്രറല്‍ ഓഫീസറുടെ ഓഫീസുമായി വേണം ബന്ധപ്പെടേണ്ടത്. വിലാസം ചീഫ് ഇലക്ട്രറല്‍ ഓഫീസറുടെ കാര്യാലയം, ഇലക്ഷന്‍ വകുപ്പ്, നിയമസഭാ കോംപ്ലക്‌സ് മന്ദിരം, വികാസ് ഭവന്‍, തിരുവനന്തപുരം – 33. ഫോണ്‍ നമ്പര്‍ 04712300121, ടോള്‍ ഫ്രീ നമ്പര്‍ 1950 (10 മണി മുതല്‍ 5 മണിവരെ).
സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിനായുളള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ക്കായി നിരവധിപേര്‍ ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.
Discussion about this post