Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പത്മതീര്‍ഥക്കരയിലെ രണ്ടു കല്‍മണ്ഡപങ്ങളും പുനര്‍നിര്‍മ്മിക്കും

by Punnyabhumi Desk
Mar 18, 2016, 04:01 pm IST
in മറ്റുവാര്‍ത്തകള്‍

* സംയുക്ത പരിശോധന നടത്തി-

* മുമ്പ് തകര്‍ന്നുവീണ കല്‍മണ്ഡപം പൂര്‍ണമായി പുനര്‍നിര്‍മ്മിക്കേണ്ടിവരും

* തന്ത്രിമഠത്തിന്റെ അടിസ്ഥാനശിലകള്‍ക്കുള്ള ബലക്ഷയവും പരിഹരിക്കും

തിരുവനന്തപുരം: പത്മതീര്‍ഥക്കരയിലെ രണ്ടു കല്‍മണ്ഡപങ്ങളും തനിമ ചോരാതെ പുനര്‍നിര്‍മ്മിക്കാന്‍ ഇന്നലെ (മാര്‍ച്ച് 17) നടന്ന സംയുക്ത പരിശോധനയില്‍ തീരുമാനിച്ചു. ക്ഷേത്ര ഭരണസമിതി, കണ്‍സര്‍വേഷന്‍ കമ്മിറ്റി, പുരാവസ്തു വകുപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികളടങ്ങിയ സംഘമാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നുവീണ മണ്ഡപവും നവീകരണത്തിന്റെ ഭാഗമായി പൊളിച്ച കല്‍മണ്ഡപവും പുനര്‍നിര്‍മ്മിക്കാനാണ് ധാരണയായത്. നവീകരണത്തിനായി പൊളിച്ച മണ്ഡപമാണ് ആദ്യം പുനര്‍നിര്‍മ്മിക്കുക. ഇത് 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബലക്ഷയം ഒഴിവാക്കി പുനഃസംവിധാനം ചെയ്യാനാണ് ഈ മണ്ഡപം പൊളിച്ചത്. ഇതിന്റെ രണ്ടുവരി അടിസ്ഥാനശിലകള്‍ ഇളക്കി പുനഃസ്ഥാപിക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന്, വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നുവീണ കല്‍മണ്ഡപം പുന:സ്ഥാപിക്കും. ഈ മണ്ഡപം പൂര്‍ണമായി അടിസ്ഥാനം ഉള്‍പ്പെടെ പുനര്‍നിര്‍മ്മിക്കണമെന്ന് പരിശോധനാസംഘം വിലയിരുത്തി. മണ്ഡപത്തിന്റെ ഭാഗങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും കല്ലുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതേ മാതൃകയിലും നിലവാരത്തിലുമുള്ള കല്ലുകള്‍ വരുത്തി നിര്‍മ്മാണം തനിമയും പ്രൗഢിയും ചോരാതെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പടിഞ്ഞാറേവശത്തുള്ള തന്ത്രിമഠത്തിന്റെ അടിസ്ഥാനശിലകള്‍ക്കും ബലക്ഷയം കണ്ടെത്തി. തന്ത്രിമഠം കേടുകൂടാതെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ ഇത് ബലപ്പെടുത്താമെന്ന് പരിശോധിക്കാന്‍ പുരാവസ്തുവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പത്മതീര്‍ഥക്കുളം മലിനമാക്കുന്ന ശൗചാലയം നിര്‍ത്തലാക്കും. ഇതിനുപകരമായി നവരാത്രി ട്രസ്റ്റ് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും. കുളത്തിലെ വെള്ളംവറ്റിക്കല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായതോടെയാണ് ഇന്നലെ പരിശോധന നടത്തിയത്. കല്‍മണ്ഡപങ്ങളുടെയും പടവുകളുടെയും അടിസ്ഥാന ശിലകളുടെയും പടിഞ്ഞാറേ വശത്തുള്ള മതിലിന്റെയും ബലവും പരിശോധിച്ചു. വിശദമായ സംരക്ഷണ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനകം പ്ലാന്‍ തയാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കും.

ജില്ലാ കളക്ടറും ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയംഗവുമായ ബിജു പ്രഭാകര്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, കണ്‍സര്‍വേഷന്‍ കമ്മിറ്റി അംഗവും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷണ്‍, ക്ഷേത്ര സ്ഥപതി കുന്നുവിള എം. മുരളി, ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍, കണ്‍സര്‍വേഷന്‍ ചീഫ് എഞ്ചിനീയര്‍ വി.എസ്. സതീഷ്, നിര്‍മിതി കേന്ദ്ര ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍. ജയന്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധനാ സംഘത്തിലുണ്ടായിരുന്നു

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies