കൊച്ചി: സോളാര്‍ കേസില്‍ സരിത എസ് നായരുടെ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. അതേസമയം സരിതയ്ക്ക് തെളിവുകള്‍ നല്‍കാനുണ്ടെങ്കില്‍ ഹാജരാക്കാമെന്നും അത് അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെടുമെങ്കില്‍ മാത്രം പരിഗണിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
അതേസമയം ഷൂട്ടിങ് തിരക്കുള്ളതിനാലാണു ഹാജരാകാതിരുന്നതെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാണിച്ച് അഭിഭാഷകന്‍ മുഖേന സരിത നല്‍കിയ അപേക്ഷ കമ്മിഷന്‍ തള്ളി.












