തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരായ ഏഴുപേര്‍ക്ക് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപവീതം പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് 2 ജഡ്ജി ബി. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്. ഡി.എച്ച്.ആര്‍.എം മേഖലാ ചെയര്‍മാന്‍ വര്‍ക്കല ദാസ്, ജയചന്ദ്രന്‍, മധു, തൊടുവേ സുധി, സുനില്‍, വര്‍ക്കല സുധി, സെല്‍വരാജ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് പിഴ അടയ്ക്കുന്ന തുകയില്‍നിന്ന് ആറ് ലക്ഷം രൂപയും, പരിക്കേറ്റ ചായക്കടക്കാരന്‍ അശോകന് രണ്ടരലക്ഷം രൂപയും നല്‍കണം.
ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2009 സെപ്തംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രഭാതസവാരിക്കിറങ്ങിയ വര്‍ക്കല ശിവപ്രസാദിനെ പ്രതികള്‍ വധിക്കുകയും തുടര്‍ന്ന് ചായക്കടകാരനായ അശോകനേയും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.
Discussion about this post