നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. ആറാട്ട് ഉത്സവത്തിന്റെ ഭാഗമായാണ് ക്ഷേത്ര ഗോശാലയിലെ പശുവിനെ പൂജിച്ചത്.മേല്‍ശാന്തി വി. പദ്മകുമാര്‍ ഗോപൂജയ്ക്ക് നേതൃത്വം നല്‍കി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ശ്രീകുമാരന്‍ നായര്‍, സെക്രട്ടറി എസ്.കെ.ജയകുമാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ എസ്. സജിന്‍, ക്ഷേത്ര ഭാരവാഹികളായ ഡി.അനിത് കുമാര്‍, കെ.രാജന്‍, ഡി.കൃഷ്ണന്‍കുട്ടി നായര്‍, എ.ഗോപകുമാര്‍. കെ.രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post