മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവവും ദേവിയുടെ കൊടുങ്ങല്ലൂരേക്കുള്ള യാത്രചോദിക്കലും വെള്ളിയാഴ്ച നടക്കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രവുമായി ബന്ധപ്പെട്ട പതിമൂന്ന് കരകള്‍ക്കുപുറമേ ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പടെ നൂറുകണക്കിന് കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തിച്ചേരും. പുലര്‍ച്ചെ രണ്ടിന് തെക്കേ പോളവിളക്കിന് ചുവട്ടിലും 3.30ന് വടക്കേ പോളവിളക്കിന് ചുവട്ടിലും ഭഗവതിയുടെ എഴുന്നള്ളത്ത്. തുടര്‍ന്ന് ഭഗവതിയുടെ കൊടുങ്ങല്ലൂര്‍ യാത്രയ്ക്ക് മുമ്പായി ഉപദേവതകളോടും ക്ഷേത്രവളപ്പില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഭക്തരോടും യാത്രചോദിക്കും. അതിനുശേഷം ദേവി യാത്രയാകുന്നതോടെ ക്ഷേത്രനട അടയ്ക്കും.
Discussion about this post