തിരുവനന്തപുരം: ന്യൂ ഡല്‍ഹിയില്‍ നടന്ന മൂന്നാമത് ഏഷ്യാ ടൈഗര്‍ കണ്‍സര്‍വേഷന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വിതരണം ചെയ്ത അഞ്ച് അവാര്‍ഡുകളില്‍ രണ്ട് എണ്ണം കേരളത്തിന് ലഭിച്ചു.
ആന വേട്ട സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ മികച്ച പ്രവര്‍ത്തനത്തിന് പെരിയാര്‍ ടൈഗര്‍ റിസര്‍വിനും, Sustainable Livelihood നും എക്കോ ടൂറിസത്തിനും പറമ്പിക്കുളം ടൈഗര്‍ റിസര്‍വിനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. അവാര്‍ഡിനര്‍ഹമാകുന്ന മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വനം, വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.
Discussion about this post